Kerala News

ബിജെപി കെ. ജി. മാരാർജി അനുസ്മരണം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ഏപ്രിൽ 25- സ്വർഗ്ഗീയ കെ.ജി.മാരാർജി,യുടെ അനുസ്മരണവും പുഷ്പാർച്ചനയും ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ഓഫീസിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി തൃശ്ശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, രിമ പ്രകാശൻ, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, വൈസ്പ്രസിഡണ്ട് രമേഷ് അയ്യർ, ടൗൺ പ്രസിഡണ്ട് ലിഷോൺ ജോസ് കാട്ട്ളാസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *