തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാൻ കേരളത്തിനൊപ്പം രാജ്യം മുഴുവൻ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളോട് ഒരു പ്രസ്താവന നടത്തി. ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പുതിയ പാര് ലമെന്റിന്റെ ആദ്യ സമ്മേളനത്തെ അനുസ്മരിക്കുകയും ആദ്യ സമ്മേളനത്തില്‍ എടുത്ത സുപ്രധാന തീരുമാനം എടുത്തുപറയുകയും ചെയ്തു. “സ്ത്രീ ശാക്തീകരണ, ബോധവൽക്കരണ നിയമം പാസാക്കിയത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണായക നിമിഷത്തെ അടയാളപ്പെടുത്തി”. ശ്രീ മോദി പറഞ്ഞു. ജനുവരി 26 ന് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച് പരാമര് ശിക്കവേ, നാരീശക്തിയുടെ ശക്തി, ശൗര്യം, നിശ്ചയദാര് Read More…
ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. ഒരു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്. നിലവിൽ വോട്ടർ ഐഡി കാർഡുള്ള ബേപ്പൂർ സ്വദേശിയായ ഷാഹിർ ഷാഹുൽ ഹമീദ് എന്നയാളാണ് രണ്ട് തവണ കൂടി അപേക്ഷ സമർപ്പിക്കുകയും (2023 സെപ്റ്റംബർ 23 നും Read More…