തൃശൂർ കോർപ്പറേഷന്റെ ഭരണ തകർച്ചക്കെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി. ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലിയും വികസന മുന്നേറ്റ യാത്രയിൽ പങ്കെടുത്തു. തൃശ്ശൂർ വില്ലടത്തുനിന്ന് ആരംഭിച്ച ജനമുന്നേറ്റ യാത്ര എൻഡിഎ ചെയർമാൻ എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മേനോൻത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സമിതി അംഗം എ ഉണ്ണികൃഷ്ണൻ, മേഖലാ വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, സന്തോഷ് കാക്കനാട്, മനോജ് നെല്ലിക്കാട് എന്നിവർ പ്രസംഗിച്ചു. തൃശ്ശൂർ കോർപ്പറേഷന്റെ ഭരണ തകർച്ചയിലും വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ വികസനം മുന്നേറ്റ യാത്ര സംഘടിപ്പിച്ചത്. സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രക്കു വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. സംസ്കാരം കൊണ്ട് ഭാരതം ലോകത്തെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രമാണ്. രാജ്യത്തിനുവേണ്ടി നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകൻ പരാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലിയും യാത്രയുടെ ഭാഗമായി. ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും നരേന്ദ്ര മോദിയുടെ ഭരണം ദീർഘവീക്ഷണം ഉള്ളതാണെന്ന് ഫക്രുദീൻ അലി പറഞ്ഞു. യാത്രയിൽ ബിജെപിയുടെ ജില്ലാ, മണ്ഡലം, ഏരിയ നേതാക്കൾ നേതൃത്വം നൽകി.





