Health India News

ഉത്തർപ്രദേശിൽ താപനില ഉയരുന്നു

ഉത്തരപ്രദേശിൽ അതിശക്തമായ ചൂട് തുടരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി.

കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ബാൻഡ പ്രദേശത്താണ് സംസ്ഥാനത്തെ ഏറ്റവും ചൂട് കൂടിയ സ്ഥലം. ഇവിടെ 46.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണ ഉണ്ടാകുന്നതിനേക്കാൾ 2.9 ഡിഗ്രി കൂടുതലാണിത്.

പ്രയാഗ് രാജിൽ 46.2 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. സാധാരണ താപനിലയെക്കാൾ 4.9 ഡിഗ്രി കൂടുതലാണിത്.

സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ ലഖ്നൌവിൽ പരമാവധി താപനില 42.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28.8 ഡിഗ്രി സെൽഷ്യസുമായാണ് രേഖപ്പെടുത്തിയത്.

ഉടനെയൊന്നും ചൂടിൽ നിന്ന് ആശ്വാസമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *