India News Politics

പ്രധാനമന്ത്രിയെ സന്ദർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനമേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്.

സംസ്ഥാനത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അധികാരി അറിയിച്ചു. പശ്ചിമ ബംഗാളിൻ്റെ പുരോഗതിക്ക് കേന്ദ്രത്തിൻ്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

സമീപകാല നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *