Business Economy Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഗ്രാമിന് ₹40 ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ₹40 കുറഞ്ഞതോടെ 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ₹14,620 ആയി. എട്ട് ഗ്രാമിന് (ഒരു പവൻ) ₹1,16,960 രൂപയാണ് ഇന്നത്തെ നിരക്ക്.

18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന് ₹12,075യും എട്ട് ഗ്രാമിന് ₹96,600 രൂപയുമാണ് വില.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ₹285യും എട്ട് ഗ്രാമിന് ₹2,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *