Kerala News

ഫ്ലയിങ് ഫെമ്മെ ഇന്ത്യ സീസൺ–3: 12ാം വയസിൽ 21 കിരീടങ്ങൾ സ്വന്തമാക്കി ക്യാരൻ ഏണസ്റ്റ് റോഡ്റിഗസ്

ഒല്ലൂർ: ഫെബ്രുവരി 1-ന് ഡൽഹിയിലെ നോയിഡ ഫിലിം സിറ്റിയിൽ നടന്ന മിസ് ടീൻ ഫ്ലൈയിംഗ് ഫെം ഇന്ത്യ സീസൺ 3 (Miss Teen Flying Femme India Season 3) മത്സരത്തിൽ തൃശൂർ സ്വദേശിയായ കാരൻ ഏണസ്റ്റ് റോഡ്രിഗസ് വിജയിയായി കിരീടം ചൂടി. ചെറുപ്പം മുതൽ തന്നെ സൗന്ദര്യ മത്സര വേദികൾ കീഴടക്കി ശ്രദ്ധേയയാകുകയാണ് തലോർ സ്വദേശിനിയായ ക്യാരൻ ഏണസ്റ്റ് റോഡ്റിഗസ്. വെറും 12 വയസിനുള്ളിൽ 21 സൗന്ദര്യ കിരീടങ്ങൾ സ്വന്തമാക്കിയ ക്യാരന്റെ ഏറ്റവും പുതിയ നേട്ടം ഫ്ലയിങ് ഫെമ്മെ ഇന്ത്യ സീസൺ മൂന്നിലെ ചാംപ്യൻ പട്ടമാണ്. നോയിഡ ഫിലിം സിറ്റിയിൽ ഫെബ്രുവരി 1ന് നടന്ന മത്സരത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ 60 മത്സരാർഥികളെയാണ് ക്യാരൻ പിന്നിലാക്കിയത്.

തലോർ അഫാത്ത് ഹോം അപ്ലയൻസ് ഉടമ പുളിയനത്ത് പറമ്പിൽ ഏർണസ്റ്റിന്റെയും രമ്യയുടെയും മകളായ ക്യാരൻ, മണ്ണുത്തി കൈലാസ വിദ്യാ നികേതൻ സ്കൂളിലെ 6 ആം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഫ്രാൻസ്, ദുബായ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിലും ക്യാരൻ കിരീടങ്ങൾ ചൂടിയിട്ടുണ്ട്. മത്സരിച്ച മിക്ക വേദികളിലും ചാംപ്യൻ അല്ലെങ്കിൽ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനങ്ങളിലായിരുന്നു ക്യാരന്റെ പ്രകടനം. വിശ്വകിരീടം എന്ന വലിയ സ്വപ്നത്തിലേക്ക് ആത്മവിശ്വാസത്തോടെ നടന്നു കയറുന്ന ഈ കൊച്ചു സുന്ദരിക്ക് അഞ്ചു വയസുകാരനായ അനുജൻ എലോനും ശക്തമായ പിന്തുണയാണ്; ചേച്ചിയുടെ പാത പിന്തുടർന്ന് അനുജനും ഇതിനകം സൗന്ദര്യ മത്സര രംഗത്തേക്ക് കടന്നുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *