കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു പവന്റെ വില 60,200 രൂപയിലെത്തി, ഒറ്റയടിക്ക് പവന് 600 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി, ഒരു ഗ്രാം സ്വർണത്തിന്റെ ഇപ്പോഴത്തെ വില 7,525 രൂപയാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 31-ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഇതുവരെ ഏറ്റവും ഉയർന്ന സ്വർണവില. ഈ റെക്കോർഡും മറികടന്ന് സ്വർണവില കുതിച്ചുയരുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില 57,200 രൂപയായിരുന്നു, ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഡോളർ ശക്തിപ്രാപിക്കുന്നതും ആഗോള വിപണിയിലെ മാറ്റങ്ങളും സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്.





