India News

പ്രൈവറ്റ് കമ്പനികൾ ജോലി ഒഴിവുകൾ സർക്കാർ അറിയിക്കണം; പുതിയ സാമൂഹിക സുരക്ഷാ നിയമം ആലോചനയിൽ

ന്യൂഡൽഹി: സ്വകാര്യ കമ്പനികൾ സാധാരണയായി ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി ജോലി ഒഴിവുകൾ പരസ്യപ്പെടുത്തിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എന്നാൽ, അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിനായി, കമ്പനികൾ ജോലി ഒഴിവുകൾ സര്‍ക്കാരിനെ അറിയിക്കേണ്ടതായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍.

1959-ലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമത്തിന് പകരം പുതിയ സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ നിയമത്തിന്റെ മുഖ്യ ഉദ്ദേശം, കമ്പനികൾക്ക് ഉദ്യോഗസ്ഥരുടെ ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ സർക്കാർ അറിയിക്കുന്നതിന് ഔപചാരിക സംവിധാനങ്ങൾ സൃഷ്ടിക്കാനാണ്.

ഇത് കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കുന്നതിന്, നിയമലംഘനത്തിനുള്ള പിഴകളില്‍ ഗണ്യമായ വര്‍ധന വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവിലെ പിഴ 100 രൂപയിൽ നിന്ന് 50,000 രൂപയിലേക്കാണ് ഉയർത്തിയേക്കുക.

Leave a Reply

Your email address will not be published. Required fields are marked *