India News

ജന്ജാതീയ ഗൗരവ് ദിനം നവംബർ 15ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രമുഖ ഗോത്ര നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ഭഗവാൻ ബിര്സ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജന്ജാതീയ ഗൗരവ് ദിനമായി രാജ്യത്ത് ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്ഷത്തെ ദേശീയ ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

ഗ്രോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയായ ‘ധർത്തി ആബ ജന്ജാതിയ ഗ്രാമ ഉത്കർഷ് അഭിയാൻ’ (DAJGUA) ആയും മോദി രാജ്യത്തിനു സമർപ്പിക്കും. 100ലധികം ജില്ലകളിൽ നിന്ന് ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പ്രധാനമന്ത്രി ഈ അവസരം ഉപയോഗിക്കും.

കേരളത്തിൽ സംസ്ഥാനതല ആഘോഷം ഇടുക്കിയിലെ കുമളി ഗ്രാമപഞ്ചായത്തിലെ മണ്ണക്കുടി കമ്മ്യൂണിറ്റി ഹാളിലും കാസർഗോഡ് മാവിനക്കട്ട ഗ്രാമത്തിലും സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേന്ദ്ര മത്സ്യബന്ധന മൃഗസംരക്ഷണ ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *