വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് ദുരന്തത്തിന് മുൻപുള്ള എസ്ഡിആർഎഫ് ഫണ്ടിൻ്റെ കണക്കുകൾ യഥാക്രമം കാണിക്കാതിരുന്നത് സംസ്ഥാനത്തിൻ്റെ ഗുരുതരമായ കൃത്യവിലോപമാണ്. കൃത്യമായ കണക്കുകൾ ഹൈക്കോടതിയിൽ നൽകാതെ കേരളത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇന്നത്തെ ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാറിൻ്റെ കഴിവ് കേട് തെളിയിക്കുന്നതാണ്. വയനാടിന് കൂടുതൽ സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്നാണ് കോടതി തന്നെ പറയുന്നത്. കണക്ക് ചോദിക്കുമ്പോൾ രാഷ്ട്രീയം കളിക്കുന്ന പരിപാടി ഇനിയെങ്കിലും മുഖ്യമന്ത്രി ഒഴിവാക്കണം. കൃത്യമായ കണക്ക് തന്നാൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥം നിൽക്കാമെന്ന നിലപാടെടുത്തത് സംസ്ഥാനത്തിൻ്റെ കഴിവില്ലായ്മ കൊണ്ട് മാത്രമാണ്. വയനാട്ടിൽ തകർന്ന വീടുകളുടെ എണ്ണവും നാശനഷ്ടങ്ങളുടെ വിവരങ്ങളും ആറുമാസമായിട്ടും തിട്ടപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. ഒരു വ്യക്തതയുമില്ലാത്ത കണക്കാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചത്. സംസ്ഥാനത്തിൻ്റെ ഖജനാവിൽ നിന്നും ഒരു രൂപ പോലും ഇതുവരെ വയനാടിന് വേണ്ടി ചിലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്തിന് വേണ്ടിയായിരുന്നു വയനാടിൻ്റെ പേരിൽ സംഭാവനകൾ വാങ്ങിക്കൂട്ടിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹായധനം അനുവദിച്ചിട്ടും കേരളം പണം ചിലവഴിക്കാത്തത് ഞെട്ടിക്കുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്; കോൺഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ബാർ കോഴ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതി കേസിൽ നടപടി വന്നാലും പ്രതിഷേധിക്കുമോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ കേസിൽ എന്താണ് നടപടിയെടുക്കാത്തത് എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാർ. ഇതു തന്നെയാണ് കോൺഗ്രസ് നേതാവ് അജയ്മാക്കനും ദില്ലിയിൽ ചോദിച്ചിരുന്നത്. എന്തുകൊണ്ടാണ് കെജരിവാളിനെതിരെ നടപടിയെടുക്കാത്തതെന്ന്. ഇപ്പോൾ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നും തിരുവനന്തപുരത്ത് Read More…
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും: സര്‍ക്കാര്‍ നിലപാട് തിരുത്തി, വിയോജിപ്പുകൾ പരിഹരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന ആദ്യ തീരുമാനം തിരുത്തി, തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി. ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. 2024-25 മണ്ഡല മകരവിളക്ക് കാലത്തും വെര്‍ച്വല്‍ ക്യൂയില്‍ രജിസ്റ്റർ ചെയ്തവര്‍ക്കും, ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താതെയെത്തുന്നവര്ക്കും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്” മുഖ്യമന്ത്രി Read More…
സൗജന്യ ലാപ്ടോപ്പ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം 25 ന്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 25 ന് അയ്യങ്കാളി ഹാളിൽ വൈകിട്ട് നാലിന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, മറ്റ് ഉദ്യോഗസ്ഥരും ബോർഡ് ഡയറക്ടർമാരും പങ്കെടുക്കും. ഫ്രണ്ട് ഓഫീസുകൾ വഴി പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് Read More…