Kerala News

നെൽകർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കണ്ണാടി പഞ്ചായത്തിൽ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം

പാലക്കാട്: കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ കർഷകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യോഗങ്ങളിൽ ആഞ്ഞടിച്ച് എൻ ഡി എ സ്ഥാനാർത്ഥിയുടെ പര്യടനം . കാർഷിക മേഖലയായ കണ്ണാടി പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. ഇതര സംസ്ഥാന അരി മിൽ ലോബികളെ സഹായിക്കാനാണ് സപ്ളൈയ്ക്കോ നെല്ല് സംഭരിക്കാത്തതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന കർഷകർ വില കുറച്ച് നെല്ല് വിൽക്കേണ്ട അവസ്ഥയിലെത്തി. കർഷക മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ശ്രമമൊന്നും ഉണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ നൽകുന്ന കിസാൻ സമ്മാന നിധിയാണ് കർഷകരെ താങ്ങി നിർത്തുന്നത്. കൃഷി ചെയ്തില്ലെങ്കിലും കുഴപ്പമില്ല ആന്ധ്രയിൽ നിന്ന് അരി കൊണ്ടുവരുമെന്ന തരത്തിലുള്ള പ്രസ്താവനകളാണ് സംസ്ഥാന മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സ്ഥാനാർത്ഥി പറഞ്ഞു. ഇടത് വലത് മുന്നണികൾക്കെതിരെയുള്ള ശക്തമായ വികാരമായിരിക്കും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു. വൈകിട്ട് 4 മണിയോടെ കണ്ണാടി പഞ്ചായത്തിലെ തിരുവക്കാട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ എത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. ആദ്യ യോഗത്തിൽ നഗരസഭാ ചെയർ പേഴ്സൺ പ്രമീള ശശിധരൻ, ദേശീയ സമിതി അംഗം എൻ ശിവരാജൻ, മണ്ഡലം പ്രസിഡൻറ് വിജേഷ്, കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗം ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പാത്തിക്കൽ, പൊലീസ് ക്വാർട്ടേഴ്സ്, അയ്യപ്പൻകാവ് ,പെരണ്ടക്കാട്, മൈത്രി നഗർ , പുഴക്കൽ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണ യോഗങ്ങൾ നടന്നു.ചെന്തിരിക്കാട്, വടക്ക് മുറി വഴി ചാത്തൻതറയിൽ സമാപിക്കുന്ന തരത്തിലായിരുന്നു റോഡ് ഷോ ക്രമീകരിച്ചിരുന്നത്. മാറ്റത്തിന് കൊതിക്കുന്ന നാട്ടുകാരുടെ വലിയ പങ്കാളിത്തമാണ് ഓരോ യോഗത്തിലും ഉണ്ടായിരുന്നത്. ഇടത് , വലത് മുന്നണികളുടെ ദുഷ്പ്രചരണങ്ങളെ തള്ളി ന്യൂനപക്ഷ വിഭാഗങ്ങൾ ധാരാളമായി പൊതുയോഗത്തിൽ ഭാഗമായി.

സ്ഥാനാർത്ഥിയുടെ പ്രഭാത പര്യടനം

യാക്കര വിശ്വേശ്വര ക്ഷേത്ര ദർശനത്തോടെയാണ് സ്ഥാനാർത്ഥി ‘ രാവിലെ പര്യടനം ആരംഭിച്ചത്. തുടർന്ന് യാക്കര എ കെ ജി നഗറിൽ ഭവന സന്ദർശനം നടത്തി. ദീപാവലി ദിവസത്തെ പ്രഭാത ഭക്ഷണം മുതിർന്ന ബിജെപി കൗൺസിലർ എൻ ശിവരാജൻ്റെ വീട്ടിൽ നിന്നായിരുന്നു. ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍,ശ്രീകുമാര്‍ എന്നിവരും സംഘടനാ സെക്രട്ടറിമാരും ഒപ്പമുണ്ടായിരുന്നു.പര്യടനത്തിനിടെ ഒതുങ്ങോട് ടർഫിൽ ഫുട്ബോൾ താരങ്ങളോട് സ്ഥാനാർത്ഥി. വോട്ടഭ്യർത്ഥിച്ചു .പിന്നീട് പടിഞ്ഞാറെ യാക്കരയിലെ എൻ.എസ് എസ് കരയോഗം ഓഫീസ് സന്ദർശിച്ചു. അമ്മമാർ സ്ഥാനാർത്ഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു. ഉച്ചയോടെ പാലക്കാട് കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ക്യാമ്പസിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിദ്യാനികേതൻ കുടുംബത്തിൻ്റെ പിൻതുണ തേടി.

Leave a Reply

Your email address will not be published. Required fields are marked *