പാലക്കാട്: കായിക മേഖലക്ക് എല്ലാ പിൻതുണയും നൽകുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പി.ടി ഉഷ എം.പി. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനൊപ്പംകായിക താരം എം ശ്രീശങ്കറിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി.ടി ഉഷ. ശ്രീ ശങ്കറിൻ്റെ പിതാവും മുൻ കായിക. താരവുമായ എസ് മുരളിയുമായും കുടുംബാംഗങ്ങളുമായും പി.ടി ഉഷ. സംവദിച്ചു. നിരവധി കായിക താരങ്ങൾ ഉള്ള സ്ഥലമായിട്ടും മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾ പാലക്കാട് ഇല്ലാത്ത കാര്യം സ്ഥാനാർത്ഥി എം.പി യുടെ ശ്രദ്ധയിൽപ്പെടുത്തി.കായിക മേഖലയുടെ വികസനത്തിന് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ എം.പി ചൂണ്ടി കാട്ടി. മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ കായിക മേഖലയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സ്ഥാനാർത്ഥി വോട്ടർമാർക്ക് ഉറപ്പു നൽകി.യാക്കരയിൽ ശ്രീങ്കറിൻ്റെ വീടിന് സമീപത്തെ വീടുകളിൽ സ്ഥാനാർത്ഥിക്കൊപ്പം പി.ടി ഉഷ വോട്ടഭ്യർത്ഥിച്ചു.





