കോഴിക്കോട് : ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബഡി താരമായ ശ്രീനിവാസൻ സിഐഎസ്എഫിൽ ഇൻസ്പെക്ടർ ആയിരുന്നു.
Tag: P T usha
കിനാലൂരില് എയിംസ് സ്ഥാപിക്കണം; പി.ടി. ഉഷ
കിനാലൂരില് എയിംസ് സ്ഥാപിക്കാൻ ആവശ്യപ്പെട്ട് പിടി ഉഷ എംപി രാജ്യസഭയില് പ്രസ്താവന നടത്തി. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി. കേരള സർക്കാർ എയിംസിനായി 153.46 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് പിടി ഉഷ പറഞ്ഞു. കിനാലൂരിലെ കാലാവസ്ഥ എയിംസിന് അനുകൂലമാണ്, കൂടാതെ ആരോഗ്യസുരക്ഷയെ എത്രയും വേഗം എല്ലാവര്ക്കും പ്രാപ്യമാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്. അതേസമയം, അടുത്തിടെ, കേരളത്തിൽ Read More…
പാലക്കാടിൻ്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണം: പി.ടി ഉഷ
പാലക്കാട്: കായിക മേഖലക്ക് എല്ലാ പിൻതുണയും നൽകുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പി.ടി ഉഷ എം.പി. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനൊപ്പംകായിക താരം എം ശ്രീശങ്കറിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി.ടി ഉഷ. ശ്രീ ശങ്കറിൻ്റെ പിതാവും മുൻ കായിക. താരവുമായ എസ് മുരളിയുമായും കുടുംബാംഗങ്ങളുമായും പി.ടി ഉഷ. സംവദിച്ചു. നിരവധി കായിക താരങ്ങൾ ഉള്ള സ്ഥലമായിട്ടും മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾ പാലക്കാട് ഇല്ലാത്ത കാര്യം സ്ഥാനാർത്ഥി എം.പി യുടെ ശ്രദ്ധയിൽപ്പെടുത്തി.കായിക Read More…




