Kerala News

കിനാലൂരില് എയിംസ് സ്ഥാപിക്കണം; പി.ടി. ഉഷ

കിനാലൂരില് എയിംസ് സ്ഥാപിക്കാൻ ആവശ്യപ്പെട്ട് പിടി ഉഷ എംപി രാജ്യസഭയില് പ്രസ്താവന നടത്തി. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി.

കേരള സർക്കാർ എയിംസിനായി 153.46 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് പിടി ഉഷ പറഞ്ഞു. കിനാലൂരിലെ കാലാവസ്ഥ എയിംസിന് അനുകൂലമാണ്, കൂടാതെ ആരോഗ്യസുരക്ഷയെ എത്രയും വേഗം എല്ലാവര്ക്കും പ്രാപ്യമാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്.

അതേസമയം, അടുത്തിടെ, കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ആലപ്പുഴയാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *