വനംവകുപ്പിന് കീഴിൽ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചി സവാരിക്ക് തുടക്കം. കുട്ടവഞ്ചിയിൽ സഞ്ചരിച്ച് മന്ത്രി കെ. രാജൻ സവാരി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഡാമിനുള്ളിലുടെയുള്ള യാത്ര അവിസ്മരണീയമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടവഞ്ചി ടൂറിസം ആരംഭിക്കുന്നതോടെ പീച്ചിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പീച്ചി വനത്തിൽ ശീതൾ ഭാഗത്ത് നിന്നും ആരംഭിച്ച് വള്ളിക്കയം വരെ വനയാത്രയും തുടർന്ന് വള്ളിക്കയത്ത് കുട്ടവഞ്ചി സവാരിയുമാണ് ഒരുക്കിയിട്ടുള്ളത്. 400 രൂപയാണ് കുട്ടവഞ്ചിയാത്രയുടെ നിരക്ക്. 20 മിനിറ്റായിരിക്കും യാത്ര. ഒരേസമയം നാലുപേർക്ക് സഞ്ചരിക്കാൻ കഴിയും. ലൈഫ് ജാക്കറ്റും വിദഗ്ധരായ തുഴച്ചിലുകാരും കുട്ടവഞ്ചിയിൽ ഉണ്ടാവും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ കെ.കെ രമേഷ്, വാർഡ് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ, ബാബു തോമസ്, സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. ആടലരസൻ, കെഇആർഐ ഡയറക്ടർ കെ. ബാലശങ്കർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി അനിൽകുമാർ, അസി. കൺസർവേറ്റർ സുമു സ്കറിയ എന്നിവർ സംസാരിച്ചു.
Related Articles
നാഗ ചൈതന്യ-ശോഭിത ധൂലിപാലയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയിരുന്ന നാഗ ചൈതന്യയും ശോഭിത ധൂലിപാലയുടെയും വിവാഹ ഒരുക്കങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. പരമ്പരാഗത ‘ഗോധുമ റായി പശുപൂ’ ചടങ്ങോടെ ഇവരുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടു. ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോകൾയിൽ, മനോഹരമായ പിങ്ക് സിൽക്ക് സാരിയണിഞ്ഞും സ്വർണാഭരണങ്ങൾ ധരിച്ചും, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചും, തനി പൈതൃകവേഷത്തിലായിരുന്നു ശോഭിത. “അങ്ങനെ അത് ആരംഭിക്കുന്നു,” എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കിട്ട് ശോഭിത കുറിച്ചത്. ഇരുവരും ഏറെ നാളുകളായി ഡേറ്റിംഗിലാണെന്ന വാർത്തകൾ ശ്രദ്ധേയമായിരുന്നു, ആഗസ്റ്റ് 8ന് വിവാഹനിശ്ചയം നടന്നുവെന്ന് Read More…
സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തള്ളി, അറസ്റ്റ് ഉടൻ
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പൊലീസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ് നടപടികൾ ശക്തമായത്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ഈ നടപടി. അതേസമയം, സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് അദ്ദേഹം ഒളിവിലാണെന്ന സൂചന നൽകുന്നു. പരാതിക്കാരിയുടെ മൊഴിക്ക് ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ Read More…
വയനാട് ജില്ലയിലും ചേലക്കര നിയോജക മണ്ഡലത്തിലും സർക്കാർ നവംബർ 13ന് പൊതു അവധി പ്രഖ്യാപിച്ചു
എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേ സമയം മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.