പീച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും അസാധാരണ ശബ്ദവും മുഴക്കവും ഉണ്ടായതിനെ തുടർന്ന് പ്രസ്തുത സ്ഥലത്തെ വിളളലുകൾ ഉണ്ടായ വീടുകളിൽ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ സന്ദർശനം നടത്തി.വിള്ളൽ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുള്ളതായി ജില്ല കളക്ടർ അറിയിച്ചു. തുടർച്ചയായി ചലനം ഉണ്ടാകുന്നതിൻ്റെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് വിശദമായി പഠിക്കുവാൻ ആവശ്യപ്പെട്ട് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. പുറമെ പ്രദേശത്ത് കൂടുതൽ സീസ്മോഗ്രാഫുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർചലനമുണ്ടായാൽ നാട്ടുകാർ Read More…
Tag: Peechi
പീച്ചി കുട്ടവഞ്ചി സവാരി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
വനംവകുപ്പിന് കീഴിൽ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചി സവാരിക്ക് തുടക്കം. കുട്ടവഞ്ചിയിൽ സഞ്ചരിച്ച് മന്ത്രി കെ. രാജൻ സവാരി ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഡാമിനുള്ളിലുടെയുള്ള യാത്ര അവിസ്‌മരണീയമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടവഞ്ചി ടൂറിസം ആരംഭിക്കുന്നതോടെ പീച്ചിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പീച്ചി വനത്തിൽ ശീതൾ ഭാഗത്ത് നിന്നും ആരംഭിച്ച് വള്ളിക്കയം വരെ വനയാത്രയും തുടർന്ന് വള്ളിക്കയത്ത് കുട്ടവഞ്ചി സവാരിയുമാണ് ഒരുക്കിയിട്ടുള്ളത്. 400 രൂപയാണ് കുട്ടവഞ്ചിയാത്രയുടെ നിരക്ക്. 20 മിനിറ്റായിരിക്കും Read More…



