Kerala News

ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി

ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെയും കൃഷി മന്ത്രി പി പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട Read More…

Kerala News

ഒളകര ആദിവാസി ഊരിലുള്ളവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണും – മന്ത്രി കെ. രാജന്‍

ഒളകര ആദിവാസി ഊരില്‍ താമസിക്കുന്നവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിയമപരമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. വനഭൂമിയില്‍ ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് ഒഴിവാക്കുന്നതിന് ആവശ്യമെങ്കില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഒളകര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് തങ്ങള്‍ ജീവിക്കുന്ന ഭൂമിയുടെ അവകാശം ലഭിക്കുക എന്നത്. വനം വകുപ്പിന്റെ ചട്ടങ്ങളും നിലപാടുകളുമാണ് പതിറ്റാണ്ടുകളായുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ആവശ്യത്തിന് തടസം. 2016 മുതല്‍ ഇതില്‍ നിരന്തര ഇടപെടല്‍ നടത്തുകയും Read More…

Kerala News

പീച്ചി കുട്ടവഞ്ചി സവാരി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

വനംവകുപ്പിന്‌ കീഴിൽ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചി സവാരിക്ക്‌ തുടക്കം. കുട്ടവഞ്ചിയിൽ സഞ്ചരിച്ച്‌ മന്ത്രി കെ. രാജൻ സവാരി ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഡാമിനുള്ളിലുടെയുള്ള യാത്ര അവിസ്‌മരണീയമാണെന്ന്‌ മന്ത്രി പറഞ്ഞു. കുട്ടവഞ്ചി ടൂറിസം ആരംഭിക്കുന്നതോടെ പീച്ചിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പീച്ചി വനത്തിൽ ശീതൾ ഭാഗത്ത്‌ നിന്നും ആരംഭിച്ച്‌ വള്ളിക്കയം വരെ വനയാത്രയും തുടർന്ന്‌ വള്ളിക്കയത്ത്‌ കുട്ടവഞ്ചി സവാരിയുമാണ്‌ ഒരുക്കിയിട്ടുള്ളത്‌. 400 രൂപയാണ് കുട്ടവഞ്ചിയാത്രയുടെ നിരക്ക്. 20 മിനിറ്റായിരിക്കും Read More…