തിരുവനന്തപുരം: 2025ലെ പൊതു അവധി ദിവസങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. ഏറ്റവും ശ്രദ്ധേയമായതു, അടുത്തവർഷത്തെ ആറ് പ്രധാന അവധി ദിവസങ്ങൾ ഞായറാഴ്ചയിലായാണ് വരുന്നത്. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രിൽ 20 – ഈസ്റ്റർ, ജൂലൈ 6- മുഹറം, സെപ്റ്റംബർ 7- നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 14- ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി തുടങ്ങിയവയാണ്.
സെപ്റ്റംബറിൽ ഓണം ഉൾപ്പെടെയുള്ള ആറ് അവധി ദിനങ്ങൾ ലഭ്യമാകും. 2025ൽ ഗാന്ധി ജയന്തിയും വിജയദശമിയും ഒരേദിവസമാണ്. ഡോ. ബിആർ അംബേദ്കർ ജയന്തിയും വിഷുവും ഒരേ ദിവസമാണെന്ന പ്രത്യേകതയുമുണ്ട്.
2025 ലെ അവധി ദിവസങ്ങൾ
ജനുവരി
മന്നം ജയന്തി: ജനുവരി- 2 – വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായർ
ഫെബ്രുവരി
ശിവരാത്രി: ഫെബ്രുവരി – 26 – ബുധന്
മാര്ച്ച്
ഈദ്-ഉല്-ഫിത്തർ: മാര്ച്ച് – 31 – തിങ്കൾ
ഏപ്രില്
വിഷു/ ബി.ആര് അംബേദ്കര് ജയന്തി- 14 – തിങ്കൾ
പെസഹ വ്യാഴം- 17 – വ്യാഴം,
ദുഃഖ വെള്ളി- 18- വ്യാഴം,
ഈസ്റ്റർ – 20- ഞായർ
മേയ്
മേയ് ദിനം: 01 – വ്യാഴം
ജൂണ്
ബക്രീദ്: 06 – വെള്ളി
ജൂലൈ
മുഹറം: 06- ഞായർ
കര്ക്കടക വാവ്: 24 – വ്യാഴം
ഓഗസ്റ്റ്
സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം
സെപ്റ്റംബർ
ഒന്നാം ഓണം: 04 – വ്യാഴം
തിരുവോണം: 05 – വെള്ളി
മൂന്നാം ഓണം: 06 – ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായർ
ശ്രീകൃഷ്ണ ജയന്തി: 14 – ഞായർ
ശ്രീനാരായണഗുരു സമാധി: 21- ഞായർ
ഒക്ടോബർ
മഹാനവമി: 01 – ബുധൻ
ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം
ദീപാവലി: 20 – തിങ്കൾ
ഡിസംബർ
ക്രിസ്മസ് : 25 – വ്യാഴം