2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാകുന്നതും മോദി തന്നെയാണ്. മോദിയെ എങ്ങനെ തകർക്കാം എന്നതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്നും നായ്ക്കനാൽ വേദിയിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മുഴുനീള പ്രസംഗത്തിൻ്റെ ഒരോ ഘട്ടത്തിലും അമ്മമാരെ സഹോദരിമാരെ എന്നഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു മാത്രമല്ല, “മോദിയുടെ ഉറപ്പ്” എന്ന് മലയാളത്തിൽ ഉന്നിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചു.