Kerala

യാത്രക്കാർ ഇരിക്കെഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു. ഇലക്ട്രിക് ലൈൻ ഉൾപ്പെടെയാണ് വീണത്.

വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്.

വി.ആർ. പുരത്ത് പെട്ടെന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഒടിഞ്ഞ മരം വീണത് യാത്രക്കാർ ഇരിക്കുന്ന ഓട്ടോ ടാക്സിക് മുകളിൽ ഓട്ടോയിലുണ്ടായിരുന്ന വി.ആർ പുരം സ്വദേശികളായ ദമ്പതികളെ വീടിന് മുൻപിൽ ഇറക്കാനായി, ഗെയ്റ്റിന് സമീപം വണ്ടി നിർത്തിയ ഉടനെയാണ് മരം ഇലക്ട്രിക് ലൈൻ അടക്കം ഓട്ടോറിക്ഷയുടെ മുകളിൽ വീണത്.

ഓട്ടോക്ക് മുകളിലും ഗെയ്റ്റിലും വീടിൻ്റെ സൺ ഷൈഡിലും മരം തങ്ങി നിന്നതു മൂലം ഗെയ്റ്റ് തുറക്കാനോ വണ്ടി നീക്കാനോ കഴിയാതെ ഇവർ പ്രയാസപ്പെട്ടു.

ഇലക്ട്രിക് കമ്പികളും മരത്തോടൊപ്പം താഴെക്ക് വന്നിരുന്നുവെങ്കിലും ലൈൻ ഓഫായിരുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ഗെയ്റ്റ് അല്പം തള്ളി തുറന്ന് വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ വീട്ടിലേക്ക് കടന്നത്. ഡ്രൈവർക്കും പുറത്ത് കടക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. മരച്ചില്ലകൾക്കിടയിലൂടെ പുറത്തിറങ്ങുന്നതിനിടയിൽ ഷോക്കേൽക്കാതിരുന്നത് അൽഭുതമായി. പുറത്തിറങ്ങി വാർഡ് കൗൺസിലറെ വിളിച്ച് അറിയിക്കുകയും,
തുടർന്ന് KSEB യെ വിവരം അറിയിച്ച് വൈദ്യുതി ലൈൻ ഓഫ് ചെയ്യുകയും,
നാട്ടുക്കാർ ചേർന്ന് മരം വെട്ടിമാറ്റുകയും ചെയ്ത ശേഷമാണ് വാഹനം അവിടെ നിന്നും നീക്കാനായത്. ഓട്ടോറിക്ഷക്ക് നിസാരമായ കേടുപാടുകൾ മാത്രമേ സംഭവിച്ചുള്ളു. രണ്ടാം ജൻമം കിട്ടിയ ആശ്വാസത്തിലാണ് ദമ്പതികളും ഓട്ടോ ഡ്രൈവറും.

Leave a Reply

Your email address will not be published. Required fields are marked *