Education Kerala News

ഐടിഐകളിൽ വനിത ട്രെയിനികൾക്ക് മാസത്തിൽ രണ്ട് ദിവസം ആര്‍ത്തവ അവധി; ശനിയാഴ്ചയിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ വനിത ട്രെയിനികൾക്ക് മാസംയിൽ രണ്ട് ദിവസം ആര്‍ത്തവ അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ, ശനിയാഴ്ച മുഴുവൻ ഐടിഐകളിൽ അവധി ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആദ്യ ഷിഫ്റ്റ് രാവിലെ 7:30 മുതൽ 3:00 മണി വരെ, രണ്ടാം ഷിഫ്റ്റ് രാവിലെ 10:00 മുതൽ 5:30 മണി വരെ ആയിരിക്കും. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *