കോവിഡ് ചികിത്സയുടെ ക്ളെയിം അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടിൽ സൗമ്യ.എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.സൗമ്യ കൊറോണ രക്ഷക് പോളിസിയാണ് ചേരുകയുണ്ടായത്. സൗമ്യക്ക് കോവിഡ് ബാധിക്കുകയും തൃശൂർ ദയ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയാണുണ്ടായതു്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ക്ളെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തി ഗുരുതരവീഴ്ചയെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് ക്ളെയിം തുക 200000 രൂപയും ആയതിന് 2021 മാർച്ച് 15 മുതൽ 12% പലിശയും നഷ്ടപരിഹാരമായി 25000 രൂപയും ആയതിന് ഹർജിതിയ്യതി മുതൽ 6 % പലിശയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ വകുപ്പുകൾ സ്വീകരിക്കണം : മുഖ്യമന്ത്രി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ അതത് വകുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. മഴക്കാല മുന്നൊരുക്ക യോഗത്തിൻറെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരണം. ദുരന്ത സാധ്യതകൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിഭവസമാഹരണ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കെട്ടിടം കണ്ടെത്തുകയും Read More…
കേരള സര്‍വകലാശാലകളിലെ യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
തിരുവനന്തപുരം: കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ച വിജയം സ്വന്തമാക്കി. 74 കോളജുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് ,മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ് തുടങ്ങി നിരവധി കോളജുകളില്‍ എസ്എഫ്ഐ വിജയിച്ചു. 41 കോളജുകളില്‍ എതിരില്ലാതെ എസ്എഫ്ഐക്ക് യൂണിയന് പിടിച്ചു, കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ സര്‍വകലാശാല കോളജുകളിലും എസ്എഫ്ഐ മികച്ച നേട്ടം കൈവരിച്ചു. മുമ്പ് നടന്ന എംജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ Read More…
എഴുത്തച്ഛൻ, എഴുത്തശ്ശൻ, കടുപ്പട്ടൻ വിഭാഗങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഉത്തരവ്
എഴുത്തഛൻ, എഴുത്തശ്ശൻ, കടുപ്പട്ടൻ വിഭാഗങ്ങൾക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഉത്തരവായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാന ഒ.ബി.സി. പട്ടികയിലെ 26-ാം നമ്പർ ഇനമായ കടുപ്പട്ടൻ’ എന്നത് നീക്കം ചെയ്ത് ഇനം നമ്പർ 18 ആയിട്ടുള്ള ‘എഴുത്തച്ഛൻ’ എന്നതിന് പകരം ‘എഴുത്തച്ഛൻ, എഴുത്തശ്ശൻ, കടുപ്പട്ടൻ’ എന്ന് മാറ്റം വരുത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ഈ നടപടി. എഴുത്തച്ഛൻ, കടുപ്പട്ടൻ എന്നിവർ ഒ.ബി.സി. Read More…