പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ താലൂക്ക്തല അദാലത്തില്‍ 549 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 303 പരാതികളും നേരിട്ട് 246 പരാതികളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 303 പരാതികളില്‍ 87 പേര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതി ബോധിപ്പിച്ചു.
അദാലത്തില്‍ 246 പരാതികള്‍ പുതുതായി സ്വീകരിച്ചതില്‍ 135 പേര്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. മുഴുവന്‍ പരാതികളിലും അടിയന്തര പരിഹാരം കാണുന്നതിനായി വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ 21 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകളും, 20 പേര്‍ക്ക് പട്ടയവും വിതരണം ചെയ്തു.