പുതിയ അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കകം നടപടി തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 9 മുതൽ 17 വരെ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് പൊതുജനങ്ങൾക്ക് ആശ്വാസമായെന്നും നിരവധി പരാതികൾ അദാലത്തിൽ പരിഹരിക്കാൻ സാധിച്ചുവെന്നും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദാലത്ത് വേദികളിൽ ലഭിച്ച പുതിയ അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിച്ച് അപേക്ഷകന് മറുപടി നൽകും. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദാലത്ത് ഉറപ്പാക്കി. ഉദ്യോഗസ്ഥരുടെ സേവന Read More…
Tag: Karuthal and Kaithangum
തൃശ്ശൂര്‍ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 549 പരാതികള്‍ പരിഗണിച്ചു
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ താലൂക്ക്തല അദാലത്തില്‍ 549 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 303 പരാതികളും നേരിട്ട് 246 പരാതികളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 303 പരാതികളില്‍ 87 പേര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതി ബോധിപ്പിച്ചു. അദാലത്തില്‍ 246 പരാതികള്‍ പുതുതായി Read More…
കരുതലും കൈത്താങ്ങും : വർക്കല താലൂക്ക് അദാലത്തിൽ തീർപ്പാക്കിയത് 439 അപേക്ഷകൾ : തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് ഇന്ന് (ഡിസംബർ 17) സമാപനം
കാട്ടാക്കട താലൂക്ക് അദാലത്ത് ക്രിസ്ത്യൻ കോളേജിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വർക്കല താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 533 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 439 അപേക്ഷകൾ തീർപ്പാക്കി. 23 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. എസ്.എൻ കോളേജിലെ അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ 526 അപേക്ഷകളാണ് പുതിയതായി ലഭിച്ചത്. തിരുവനന്തപുരം താലൂക്ക് അദാലത്തുകൾ സമാപിക്കുന്നു തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ ഇന്ന് Read More…
കരുതലും കൈത്താങ്ങും : അദാലത്തിൽ ഗൗരവമേറിയ വിഷയങ്ങൾക്ക് പരിഹാരം കണ്ടു: മന്ത്രി ജി.ആർ അനിൽ
പൊതുജനങ്ങളുടെ ഗൗരവമേറിയ വിഷയങ്ങൾ അദാലത്തിൽ പരിഹരിക്കപ്പെടുന്നുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരുതലും കൈത്താങ്ങും കാട്ടാക്കട താലൂക്ക് അദാലത്ത് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. വകുപ്പ് തല നടപടിക്രമങ്ങളിലൂടെയുള്ള പ്രശ്‌ന പരിഹാരങ്ങൾക്ക് പുറമേയാണ് കരുതലും കൈത്താങ്ങും അദാലത്തുകളിൽ പരാതിപരിഹാരത്തിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജനങ്ങളുടെ അടുത്തെത്തുന്നത്. ജനങ്ങളുടെ വിവിധങ്ങളായ പ്രശ്‌നങ്ങൾ അദാലത്തിൽ അഭിമുഖീകരിക്കപ്പെടുന്നുവെന്നും അദാലത്തുകളിലെ Read More…
കരുതലും കൈത്താങ്ങും : സാധാരണക്കാർക്ക് നീതി ലഭ്യമാക്കുക സർക്കാർ നയം: മന്ത്രി വി.ശിവൻകുട്ടി
സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള സർക്കാർ നയമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വർക്കല താലൂക്ക് അദാലത്ത് വർക്കല എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകേന്ദ്രീകൃതവും സുതാര്യമായ ഭരണസംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടാണ് അദാലത്തുകളിൽ ഉൾക്കൊള്ളുന്നത്. ജനങ്ങളുടെ ആശങ്കകൾക്ക് ഫലപ്രദമായ പരിഹാരം ഉറപ്പാക്കുന്നതിനൊപ്പം ഭരണസംവിധാനത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിപരിഹാരം ഭരണത്തിന്റെ ആണിക്കല്ലാണെന്നും അദാലത്തുകൾ ജനങ്ങളുടെ പ്രശ്‌നങ്ങളെ ആത്മാർത്ഥതയോടെ അഭിസംബോധന ചെയ്യുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അപേക്ഷകൾക്ക് സാധ്യമായ പരിഹാരം Read More…
കരുതലും കൈത്താങ്ങും എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു
ചുവന്ന നാടയില്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ കുരുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിഷ്കാരങ്ങള്‍ 2016 മുതല്‍ നടപ്പില്‍ വരുത്തുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ‘കരുതലും കൈത്താങ്ങും എന്ന പരിപാടിയ്ക്ക് ഇന്നു തുടക്കം കുറിച്ചിരിക്കുകയാണ്. നിയമത്തെയും നടപടിക്രമങ്ങളെയും ജനങ്ങള്‍ക്ക് ഏറ്റവും പെട്ടെന്നു നീതി ലഭ്യമാക്കുന്നതിനുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കും. കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന താലൂക്ക് തല അദാലത്തുകളില്‍ 21 വിഷയങ്ങള്‍ കീഴില്‍ Read More…