സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.
ഇനി വാഹന ഉടമ താമസിക്കുന്ന, ബിസിനസ് നടത്തുന്ന, അല്ലെങ്കിൽ രജിസ്‌ട്രേഷൻ നടത്താൻ സൗകര്യപ്രദമായ ആർ.ടി.ഒ ഓഫിസിൽ വാഹന രജിസ്‌ട്രേഷൻ സാധിക്കും. മുൻപ് സ്വന്തം വീട് ഉള്ള ആർ.ടി.ഒ പരിധിയിലോ മാത്രമേ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.
തിരുവനന്തപുരം ആറ്റിങ്ങൽ ആർ.ടി.ഒയുടെ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ നടത്തിയത്. പരിഷ്‌ക്കരിച്ച നിയമപ്രകാരം, ഇനി മുതൽ ആർ.ടി.ഒകൾക്ക് അധികാരപരിധി ചൂണ്ടിക്കാട്ടി രജിസ്‌ട്രേഷൻ നിരസിക്കാൻ അനുമതിയില്ല.