Kerala News

സുരേഷ് ഗോപിക്ക് തൃശൂരിൽ സ്വീകരണം; പരിക്കേറ്റ നേതാക്കളെയും സിപിഎം ആക്രമിച്ച ഓഫിസും സന്ദർശിച്ചു

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ അഡ്വ കെ കെ അനീഷ് കുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ്‌ എ ആർ ശ്രീകുമാർ, ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരും കൂടി സ്വീകരണം നൽകി. തുടർന്ന് അശ്വിനി ഹോസ്പിറ്റലിൽ പരിക്കേറ്റു ചികിത്സയിലിരിക്കുന്ന സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി പി കെ ബാബു, പ്രദീപ്, അജിത്ത് തുടങ്ങിയവരെ സന്ദർശിച്ചു. സിപിഎം ആക്രമിച്ച ക്യാമ്പ് ഓഫീസ് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *