ജനങ്ങൾ തൃശ്ശൂരിൽ തോൽപ്പിച്ചതിന് സിപിഎം ഉം എൽഡിഎഫ് ഉം ബിജെപി യുടെ നെഞ്ചത്ത് കയറാൻ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ . മുക്കാൽ ലക്ഷം വോട്ടിന് ജനങ്ങൾ തിരഞ്ഞെടുത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എംപി ഓഫീസിലേക്ക് സമരം നടത്തി ബോർഡിൽ കരി ഓയിലൊഴിച്ച്, ചെരിപ്പുമാലയിട്ട നടപടി ജനാധിപത്യത്തെ അധിക്ഷേപിക്കുന്നതാണ്. തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അപമാനിക്കുന്നതാണ്.എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ പറഞ്ഞു. പ്രതിഷേധപ്രകടനം നടത്തിയ ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ അടക്കമുള്ളവരെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി. കമ്മീഷണർ ഓഫീസിനു മുമ്പിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ അഡ്വ.കെ കെ അനിഷ്കുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, മേഖല പ്രസിഡന്റ് എ നാഗേഷ്, ജില്ലാ പ്രസിഡണ്ടുമാരായ എ ആർ ശ്രീകുമാർ,അഡ്വ. നിവേദിത ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ ആർ ഹരി, അജിഘോഷ്, കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, കെ പി ജോർജ്,വിപിൻ കോടിയേടത്, എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാരായ സുധീഷ് മേനോൻത്ത്പറമ്പിൽ, സർജു തോയ്കാവ്, സൗമ്യ സലേഷ്, ജില്ലാ സെക്രട്ടറിമാരായ വിൻഷി അരുൺ, റോഷൻ എൻ ആർ, റിക്സ്സൺ, ജില്ലാ ട്രഷർ വിജയൻ മേപ്രത്, മണ്ഡലം പ്രസിഡണ്ട് മാരായ വിപിൻ, അശ്വിൻവാരിയർ, പ്രശാന്ത്, അരുൺ, സന്ദീപ്, അർച്ച അനീഷ്,പ്രിയ അനിൽ, വിമേഷ്, കൗൺസിലർമാരായ പ്രസാദ് എൻ, പൂർണിമ സുരേഷ്, നിജി കെ ജി, രാധിക എൻ വി, ലോചനൻ അമ്പാട്ട് എന്നിവർ നേതൃത്വം നൽകി.





