Culture Kerala News

ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് സമർപ്പണം ആഗസ്റ്റ് 8 ന്:ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജിൻ്റെ സമർപ്പണം ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9 മണിക്ക് ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അധ്യക്ഷനാകും. എൻ.കെ.അക്ബർ എം എൽ എ മുഖ്യാതിഥിയായും നഗരസഭാ ചെയർ പേഴ്സൻ സുനിത അരവിന്ദൻ, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം സമിതി അംഗങ്ങൾ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, കുംഭകോണം ശ്രീഗുരുവായൂരപ്പൻ ഭക്ത സേവാസംഘം ഭാരവാഹികൾ എന്നിവർ സന്നിഹിതരാകും.

ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാസംഘം കുംഭകോണം ട്രസ്റ്റാണ് ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജ് വഴിപാടായി നിർമ്മിച്ച് സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *