ചിക്ക്മഗ്‌ളൂരു: കര്‍ണാടക ചിക്മഗ്ലൂരുവില്‍ വിനോദ സഞ്ചാരത്തിന് പോയി മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. പെണ്‍കുട്ടിയുടെ തലയുടെ വലതു ഭാഗത്തായി ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. വീഴ്ചയില്‍ പരിക്കുകളും ഉണ്ടായിട്ടുണ്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട്ടെ കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതാവുകയായിരുന്നു. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് മൃതദേഹം 1500 അടി താഴ്ചയില്‍ നിന്നും കണ്ടെത്തിയത്.





