India Kerala News Sports

സെഞ്ച്വറിയടിച്ച് ഫുള്‍ ഫോമില്‍ സഞ്ജു സാംസണ്‍


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലാണ് ചെന്നൈ ചെപ്പോക്കില്‍ 52 പന്തില്‍ സഞ്ജു സെഞ്ച്വറി നേടിയത്. 106 റണ്‍സോടെ സഞ്ജു ഫോമില്‍ തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നെ സഞ്ജുവിന്റെ ഇന്നിംഗ്‌സോടെ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ശിവം ദുബെയാണ് സഞ്ജുവിന്റെ ക്രീസ് പാര്‍ട്ണര്‍.

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ബോളിംഗ് തെരഞ്ഞെടുത്ത് ചെന്നെ ടീമിനെ ബാറ്റിംഗിനായി അയക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് എംഎസ് ധോണി ഇന്ന് കളിക്കളത്തിലെത്തിയിട്ടില്ല. അതെസമയം ഡിവാള്‍ഡ് ബ്രേവിസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *