India Kerala News Sports

സെഞ്ച്വറിയടിച്ച് ഫുള്‍ ഫോമില്‍ സഞ്ജു സാംസണ്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലാണ് ചെന്നൈ ചെപ്പോക്കില്‍ 52 പന്തില്‍ സഞ്ജു സെഞ്ച്വറി നേടിയത്. 106 റണ്‍സോടെ സഞ്ജു ഫോമില്‍ തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നെ സഞ്ജുവിന്റെ ഇന്നിംഗ്‌സോടെ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ശിവം ദുബെയാണ് സഞ്ജുവിന്റെ ക്രീസ് പാര്‍ട്ണര്‍. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ബോളിംഗ് തെരഞ്ഞെടുത്ത് ചെന്നെ ടീമിനെ ബാറ്റിംഗിനായി അയക്കുകയായിരുന്നു. Read More…

News Sports

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നു സിംഹത്തിന്റെ മടയിലേക്ക്; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിംഗ്സില്‍

ചെന്നൈ: മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജുവിന്റെ വരവ് ടീം എക്‌സില്‍ ആഘോഷമാക്കി. ‘സഞ്ജു സാംസണ്‍ ഈസ് യെല്ലോവ്, അന്‍പുടന്‍ വെല്‍ക്കം ചേട്ട!’- എന്ന കുറിപ്പോടെ വണക്കം സഞ്ജു എന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിന്നാലെ ധോനിക്കൊപ്പം നില്‍ക്കുന്ന സഞ്ജുവിനേയും ചെന്നൈ ആരാധകരേയും കോര്‍ത്തിണക്കിയുള്ള ഒരു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു സിംഹത്തിന്റെ സ്വന്തം മടയിലേക്ക്’- എന്ന കുറിപ്പോടെയാണ് വിഡിയോ. ഇതില്‍ Read More…

News Sports

ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍

ന്യൂഡല്‍ഹി: 2026 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും.കഴിഞ്ഞ 2 സീസണിലും വിദേശത്തായിരുന്നു ലേലം നടന്നത്. 2023ല്‍ ദുബായ് വേദിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടന്നത്. മുന്‍ മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും. നിലനിര്‍ത്താനും വിടുതല്‍ നല്‍കാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കുമുമ്പ് സമര്‍പ്പിക്കണം. അതിനുശേഷം രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍നിന്ന് ആദ്യം ഷോട്ട്‌ലിസ്റ്റും പിന്നീട് Read More…

India News Sports

അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും

ചെന്നൈ: ഇതിഹാസ നായകന്‍ എംഎസ് ധോനി അടുത്ത സീസണിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടാകുമെന്നു ടീം സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ ദിവസം മലയാളി താരം സഞ്ജു സാംസണെ സിഎസ്എസ്‌കെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ വീണ്ടും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ധോനി അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു സിഇഒ വെളിപ്പെടുത്തിയത്. ധോനിയുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു ധോനി അറിയിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് വിടാനാഗ്രഹിക്കുന്ന സഞ്ജു സാംസണു വേണ്ടി ചെന്നൈ Read More…

India News Sports

കിരീടം നേടി, ആർസിബി ടീം വിൽപ്പനയ്ക്ക്! വില 17,600 കോടി രൂപ; കണ്ണുവച്ച് വമ്പൻമാർ

ബം​ഗളൂരു: 18 വർഷം കാത്തിരുന്നു ഒടുവിൽ ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ടീം വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആർസിബി ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ​ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിർമാണ, വിതരണ കമ്പനിയാണ് ഡിയാജിയോ ​ഗ്രേറ്റ് ബ്രിട്ടൻ. തുടക്കം മുതൽ കിരീട നേട്ടം വരെ 18 സീസണുകളിലും ടീമിനായി കളിച്ച സൂപ്പർ താരം വിരാട് കോഹ്‍ലി വാണിജ്യ കരാർ പുതുക്കിയിട്ടില്ല എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുകൂടി Read More…

India News Sports

ബംഗളൂരു ദുരന്തം: “ജനക്കൂട്ടം സൃഷ്ടിച്ചു”; വിരാട് കോഹ്‌ലിക്ക് എതിരെ പരാതി

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് എതിരെ ബംഗളൂരു കബണ്‍പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച്.എം. വെങ്കിടേഷാണ് പരാതി നല്‍കിയത്. ഐപിഎല്ലിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ദുരന്തത്തിന് കാരണമാകുന്ന തരത്തിലുള്ള ജനക്കൂട്ടം ഒരുമിച്ചു കൂടി എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഐപിഎല്‍ ഒരു കായിക ഇനം അല്ല, മറിച്ച് ക്രിക്കറ്റിനെ മലിനമാക്കുന്ന ചൂതാട്ടമാണ് എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഇത്തരം പരിപാടികളിലൂടെ ആളുകളെ Read More…

News Sports

ഐപിഎല്‍ ഫൈനൽ ഇന്ന്; ആര് കപ്പടിക്കും?

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ ഇന്ന് നടക്കാനിരിക്കെ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അഹമ്മദാബാദില്‍ തുടര്‍ച്ചയായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. ഇത് വലിയ മഴയായി മാറിയാല്‍ മത്സരം ത്രിശങ്കുവിലാകും. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മഴ ഭീഷണി ടീമുകള്‍ക്ക് ആശങ്കയായി നില്‍ക്കുന്നു. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം Read More…

India News Sports

ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സ്; കിരീടത്തിന് പുതിയ അവകാശികള്‍

അഹമ്മദാബാദ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഐപിഎല്‍ ഫൈനലിലേക്ക് പഞ്ചാബ് കിങ്‌സ്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീര്‍ത്തത്. ആറാം കിരീടം ലക്ഷ്യമിട്ട മുംബൈയെ അവസാന ഘട്ടത്തില്‍ പഞ്ചാബ് പുറത്താക്കി. മമത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകള്‍. മഴമൂലം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനല്‍ സാധ്യതകള്‍ നഷ്ടമാകുമായിരുന്നു. ടോസ് നഷ്ടപ്പെട്ട മുംബൈ, ബാറ്റിങ്ങ് തിരഞ്ഞെടുത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ Read More…

India News Sports

ഐപിഎൽ: ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങൾ വരില്ല

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുമ്പോൾ, വിദേശ താരങ്ങളുടെ അഭാവം ടീമുകളെ ആശങ്കയിൽ ആക്കി. മിക്ക ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങളും പുതിയ ഷെഡ്യൂളിൽ പങ്കാളികളാകില്ലെന്നാണ് ഇപ്പോഴത്തെ സൂചന. വിദേശ താരങ്ങള്‍ക്കു പകരക്കാരെ താത്കാലികമായി ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇതു ടീമുകള്‍ക്ക് ആശ്വസമാണ്. പകരക്കാരായ താരങ്ങളെ അടുത്ത സീസണിലേക്ക് നിലനിര്‍ത്താന്‍ പക്ഷേ സാധിക്കില്ല. പരിക്കേറ്റാലാണ് പകരക്കാരെ ഉള്‍പ്പെടുത്താമെന്ന അനുമതി നിലവിലുള്ളത്. അങ്ങനെ പകരമെത്തിക്കുന്ന താരത്തെ അടുത്ത സീസണിലും ടീമിനു നിലിര്‍ത്താം. Read More…