Kerala News Politics

കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാതയ്ക്ക് അനുമതി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണത്തിന് അനുമതി ലഭിച്ചു. എട്ട് വർഷമായി തുടരുന്ന ദേശീയപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു അടിപ്പാത.

പദ്ധതിയുടെ തുടക്കത്തിൽ അടിപ്പാതക്കുവേണ്ടി എല്ലാ പ്രാദേശിക ഭരണകൂടങ്ങളേയും NHAI അധികൃതർ രേഖ മൂലവും നേരിട്ടും MLA, MP, കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥൻമാരുമായും പലഘട്ടങ്ങളിൽ ചർച്ച നടത്തിയിരുന്നു. ആ സമയങ്ങളിൽ ഒരിക്കൽ പോലും CI ഓഫീസ് ജംഗ്ഷനിൽ അടിപ്പാത വേണമെന്ന് CPM നേതൃത്വമോ MLA യോ MP യോ ഇതുമായി ബന്ധപ്പെട്ട് അന്ന് സംസാരിച്ചിട്ടില്ല. ഒരു തുണ്ട് കടലാസ് പോലും അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് കൊടുത്തിട്ടില്ല .

നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചതോടെ പ്രദേശവാസികൾക്ക് ഗതാഗത അസൗകര്യങ്ങൾ ഉണ്ടായേക്കാമെന്ന് ആശങ്ക ഉയർന്നു. ഇതിനെത്തുടർന്ന് ജനകീയ കര്‍മ്മസമിതി രൂപീകരിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സർവ്വകക്ഷി യോഗങ്ങളിലും പ്രശ്നം ഉയർന്നിരുന്നു.

ഈ വിഷയത്തിൽ കർമ്മസമിതിയിലെ ചില വ്യക്തികളും നാട്ടിലെ പ്രമുഖരും BJP കൗൺസിലർമാരെ സമീപിക്കുകയും അന്നത്തെ ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കൾ പറഞ്ഞതനുസരിച്ച് ഈ മേഖലയിലെ ബൂത്ത് പ്രസിഡണ്ട് സജീവൻ്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് NHAI ഉദ്യോഗസ്ഥൻമാർക്കും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്കും പ്രധാനമന്ത്രിയ്ക്കും നിരന്തരമായി അപേക്ഷകളും പരാതികളും പ്ലാനുകളും സമര്‍പ്പിക്കുകയും ചെയ്തു. അതിനെത്തുടർന്ന് ബിജെപി മണ്ഡലം നേതൃത്വം സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയും ഡൽഹയിൽ നിരവധി തവണ പോയി വി മുരളീധരൻ കേന്ദ്രമന്ത്രിയായ സമയം മുതൽ നിധിൻ ഗഡ്കരിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടും അടിപ്പാതക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടായി വരികയും അദ്ദേഹം കൊടുങ്ങല്ലൂരിൽ വന്ന സമയത്ത് ഡാവിഞ്ചി സുരേഷ് അടക്കമുള്ളവർക്ക് കാണുന്നതിനുവേണ്ടി ഈ പ്രശ്നം ബിജെപി ജില്ലാ പ്രസിഡൻ്റ് എ ആർ ശ്രീകുമാർ അവതരിപ്പിക്കുകയും ചെയ്തു.

അവസാനം ദേശീയപാത അതോറിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാൻ അനുമതി ലഭിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നുവെങ്കിലും, പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് ഗതാഗത സൗകര്യങ്ങളിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

അടിപ്പാത നിർമ്മാണത്തിൻ്റെ നടപടിക്രമങ്ങളും സമയക്രമവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ഘട്ടങ്ങളിൽ വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *