India Kerala News Sports

സെഞ്ച്വറിയടിച്ച് ഫുള്‍ ഫോമില്‍ സഞ്ജു സാംസണ്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലാണ് ചെന്നൈ ചെപ്പോക്കില്‍ 52 പന്തില്‍ സഞ്ജു സെഞ്ച്വറി നേടിയത്. 106 റണ്‍സോടെ സഞ്ജു ഫോമില്‍ തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നെ സഞ്ജുവിന്റെ ഇന്നിംഗ്‌സോടെ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ശിവം ദുബെയാണ് സഞ്ജുവിന്റെ ക്രീസ് പാര്‍ട്ണര്‍. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ബോളിംഗ് തെരഞ്ഞെടുത്ത് ചെന്നെ ടീമിനെ ബാറ്റിംഗിനായി അയക്കുകയായിരുന്നു. Read More…

India News Sports

സഞ്ജുവിന്റെ തീപ്പൊരി ഇന്നിംഗ്‌സ്; വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. മലയാളി താരം സഞ്ജു സാംസണിന്റെ  അതിഗംഭീര അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തില്‍ 97 റണ്‍സ് നേടി സഞ്ജു ക്രീസില്‍ നിറഞ്ഞാടിയപ്പോള്‍, നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.  വെസ്റ്റിന്‍ഡീസിന്റെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ ചില തിരിച്ചടികള്‍ Read More…

Kerala News

കേരള സവാരിയുടെ മുഖമായി സഞ്ജു സാംസൺ; ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സേവനമായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ നിയമിതനായി. പൊതുഗതാഗത രംഗത്ത് കേരളം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുന്നതിൽ, സർക്കാർ തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മാതൃകാ സംരംഭത്തിന് സഞ്ജു സാംസൺ നിർണായക പിന്തുണ നൽകും. യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരി, സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായി പ്രവർത്തിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. Read More…

News Sports

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നു സിംഹത്തിന്റെ മടയിലേക്ക്; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിംഗ്സില്‍

ചെന്നൈ: മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജുവിന്റെ വരവ് ടീം എക്‌സില്‍ ആഘോഷമാക്കി. ‘സഞ്ജു സാംസണ്‍ ഈസ് യെല്ലോവ്, അന്‍പുടന്‍ വെല്‍ക്കം ചേട്ട!’- എന്ന കുറിപ്പോടെ വണക്കം സഞ്ജു എന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിന്നാലെ ധോനിക്കൊപ്പം നില്‍ക്കുന്ന സഞ്ജുവിനേയും ചെന്നൈ ആരാധകരേയും കോര്‍ത്തിണക്കിയുള്ള ഒരു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു സിംഹത്തിന്റെ സ്വന്തം മടയിലേക്ക്’- എന്ന കുറിപ്പോടെയാണ് വിഡിയോ. ഇതില്‍ Read More…

News Sports

ധോണിക്ക് പകരക്കാരനായി സഞ്ജു? രാജസ്ഥാനെ സമീപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നീക്കം തുടങ്ങുന്നതായി സൂചന. എം.എസ്. ധോണിക്ക് പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കുകയാണെന്ന് ചെന്നൈയുടെ ടീമ്മാനേജ്മെന്റിലെ മുതിര്‍ന്ന അംഗം വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ കൈമാറ്റകാലയളവില്‍ സഞ്ജുവിന് വേണ്ടി രാജസ്ഥാനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ താരം സഞ്ജുവിനെ നിലനിര്‍ത്തിയിരുന്നു. ചെന്നൈയുടെ നേതൃത്വത്തിലുള്ള പരിഗണനയില്‍ സഞ്ജു ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും ആയതും, ടീം നായക സ്ഥാനത്തിനുള്ള യോജ്യരായതുമാണ് പ്രധാനകാരണം. “സഞ്ജുവിനെ Read More…