Culture India News

പുരി രഥയാത്രാ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ മഹോത്സവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇന്ത്യയുടെ ആത്മീയ-സാംസ്കാരിക പൈതൃകത്തിൻ്റെ ഉജ്ജ്വല പ്രതീകമാണ് രഥയാത്രയെന്നും രാജ്യത്ത് ഐക്യവും സമാധാനവും സമൃദ്ധിയും നിലനിൽക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അതേസമയം, ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്ര ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച ഭക്തിനിർഭരമായി ആരംഭിച്ചു. ശ്രീജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ രഥങ്ങൾ ആയിരക്കണക്കിന് ഭക്തരാണ് വലിച്ചുനീക്കുന്നത്. ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള വാർഷിക യാത്ര കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് പുരിയിലെത്തിയത്.

ഗുജറാത്തിലെ അഹമ്മദാബാദിലും വാർഷിക ജഗന്നാഥ രഥയാത്ര നടക്കുന്നുണ്ട്. പുരിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ജഗന്നാഥ രഥയാത്രയായി കണക്കാക്കപ്പെടുന്ന ഈ ആഘോഷത്തിലും ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *