നെതർലൻഡ്സിലെ രാജാവ് വില്യം അലക്സാണ്ടറേയും രാജ്ഞി മാക്സിമയേയും സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജകൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-നെതർലൻഡ്സ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വ്യാപിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ചയിൽ വിഷയമായി. 2019ൽ രാജാവും രാജ്ഞിയും ഇന്ത്യ സന്ദർശിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനായി. അന്നത്തെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, നവീകരണം, സെമികണ്ടക്ടർ, ഡിജിറ്റൽ സാങ്കേതികവിദ്യ, ജലസംരക്ഷണം, Read More…