Kerala News

മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് അന്തരിച്ചു

തിരുവനന്തപുരം ∙ മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട്.മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). ആഭ്യന്തര വകുപ്പും പൊലീസുമായി Read More…

Kerala News

മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ സനൽ പോറ്റി (55) അന്തരിച്ചു. കളമശ്ശേരി എസ്‍സിഎംഎസ് കോളജിലെ പബ്ലിക്ക് റിലേഷൻസ് മാനേജരായിരുന്നു. വൃക്ക രോ​ഗത്തെ തുടർന്നു ദീർഘ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

Kerala News

മുതിന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജിൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു

മുതിന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജിൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു. ഇന്ത്യൻ ജേർണലിസത്തിൻ്റെ അഭിമാനമായിരുന്ന ജോർജ്ജിൻ്റെ വേർപാടോടെ നിർഭയ മാധ്യമ പ്രവർത്തനത്തിൻ്റെ ധീരമായ ഒരു കാലഘട്ടത്തിന് തിരശ്ശീല വീണതായി പ്രസിഡൻ്റ് എസ്.ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി. ആർ. രാജമോഹനും അനുശോചന സന്ദേശത്തിൽ പറഞ്ഞു

Kerala News

സീനിയർ ജേണലിസ്റ്റ് യൂനിയൻ കേരള സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ: ജൂൺ അവസാന വാരം കണ്ണൂരിൽ നടക്കുന്ന സീനിയർ ജേണലിസ്റ്റ് സ് യൂനിയൻ കേരളയുടെ സംസ്ഥാന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മേയർ മുസ്ലീഹ് മoത്തിൽ ഉദ്ഘാടനം ചെയ്തു.വർത്തമാന കാലത്ത് മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധത നഷ്ടപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയ കാല പത്രപ്രവർത്തനത്തെ ഇന്നത്തേതിൽ നിന്ന് വേർതിരിക്കുന്നതും ഇതാണ്. പത്രധർമ്മം അതേപടി പാലിക്കാൻ പഴയ തലമുറക്ക് കഴിഞ്ഞിരുന്നുവെന്നു Read More…

Kerala News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്‌കരന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായിരുന്ന തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി, തിരുവനന്തപുരത്തിന്റെ മാഞ്ഞാലിക്കുളം ധര്മ്മാലയം റോഡ് അക്ഷയിലാണ് താമസിച്ചിരുന്നത്. 1984-ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനറായി തുടക്കം കുറിച്ച തുളസി, 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതല ഏറ്റെടുത്തും, പിന്നീട് തിരുവനന്തപുരത്ത് ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു. 2008-ൽ വിരമിച്ച ശേഷവും, സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായിരുന്നു. ‘ഇ കെ നായനാരുടെ ഒളിവുകാല ഓര്മകൾ’, Read More…

Kerala News

സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ്റെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സീനിയർ ജേർണലിസ്ററ് യൂണിയൻ കേരളയുടെ സംഭാവന പ്രസിഡണ്ട്എസ്. ആർ.ശക്തിധരൻബഹു.മുഖ്യമന്ത്രി പിണറായി വിജയന് കൈ മാറുന്നു.വർക്കിംഗ് പ്രസിഡണ്ട് കെ ജനാർദ്ദനൻ നായർ ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് M.രാജേന്ദ്രപ്രസാദ്,ജില്ലാ സെക്രട്ടറി കെ.പി.രാജശേഖരൻപി ള്ള എന്നിവർ സമീപം.