Kerala News

മുതിർന്ന മാധ്യമപ്രവർത്തകരുടെ ഉത്സവബത്തയും പെർഷൻ കുടിശ്ശികയും നൽകണം : സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ


തൃശൂർ : മുടങ്ങിക്കിടക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകരുടെ ഉത്സവ ബത്ത പുനഃസ്ഥാപിക്കനമെന്ന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിൻ്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച 1500 രൂപയുടെ വർദ്ധന
കുടിശ്ശിക സഹിതം അടിയന്തരമായി കൊടുത്തു തീർക്കണമെന്നും പെൻഷൻ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളിൽ യൂണിയൻ മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ച നിവേദനത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും ചെവ്വാഴ്ച്ച തൃശ്ശൂർ പ്രസ് ക്ലബ്ബിൽ ചേർന്ന യൂണിയൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് എസ്. ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു.
ശതാഭിഷിക്തനായ യൂണിയൻ പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനെ
സംസ്ഥാന സമിതിക്ക് മുമ്പ് ചേർന്ന യോഗത്തിൽ രാജൻ പല്ലൻ എം എൽ .എ പൊന്നാട ചാർത്തി ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.ബി. ബാബു ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി വി. ആർ. രാജമോഹൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. ടി ഉദയകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി
സി .എ കൃഷ്ണൻ സ്വാഗതവും പ്രസിഡൻ്റ് എ. സേതുമാധവൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *