Death Kerala News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചിക്ക്മഗ്‌ളൂരു: കര്‍ണാടക ചിക്മഗ്ലൂരുവില്‍ വിനോദ സഞ്ചാരത്തിന് പോയി മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. പെണ്‍കുട്ടിയുടെ തലയുടെ വലതു ഭാഗത്തായി ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. വീഴ്ചയില്‍ പരിക്കുകളും ഉണ്ടായിട്ടുണ്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട്ടെ കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതാവുകയായിരുന്നു. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് മൃതദേഹം 1500 അടി താഴ്ചയില്‍ നിന്നും കണ്ടെത്തിയത്.

Death Kerala News

ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെ നടത്തും

കര്‍ണാടകയിലെ ചിക്ക്മഗ്ലൂരിവില്‍ വിനോദയാത്രക്ക് പോയി കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. പ്രത്യേക കേസായി പരിഗണിച്ചാണ് സമയം വൈകിയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെ നടത്താന്‍ തീരുമാനമായത്. ചിക്കമഗ്‌ളൂരിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. അതിനുശേഷം കുടുംബം നാട്ടിലേക്ക് മടങ്ങും. ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് സോകോ ടീം പരിശോധിക്കുന്നുണ്ട്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചിക്ക്മഗ്ലൂരു എസ്പി Read More…