India News Politics

കേന്ദ്ര മണ്ഡല പുനർനിർണയ നിർദേശത്തിൽ എംപിമാരുമായി കൂടിക്കാഴ്ചക്കൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കേന്ദ്രസർക്കാർ നിർദേശിച്ച മണ്ഡല പുനർനിർണയ (Delimitation) നടപടിയും അത് തമിഴ്നാടിന് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചെന്നൈയിലെ കലൈവാണർ അരങ്ങത്തിൽ യോഗം ചേരും. കേന്ദ്രത്തിൻ്റെ നിർദിഷ്ട മണ്ഡല പുനർനിർണയ നടപടിയും അതുവഴി സംസ്ഥാനത്തിൻ്റെ പാർലമെൻ്ററി പ്രാതിനിധ്യത്തിന് ഉണ്ടാകാനിടയുള്ള മാറ്റങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, യോഗം ഡിഎംകെ എംപിമാർ ബഹിഷ്‌കരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട് Read More…

India News Politics

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘായുസ്സും ആരോഗ്യപൂർണമായ ജീവിതവും ആശംസിക്കുന്നതായി അദ്ദേഹം അറിയിച്ചു. മെയ് 10-നാണ് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റത്. ഇന്ന് 52 വയസാണ് വിജയ്ക്ക് തികഞ്ഞത്. “തമിഴ്നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘവും ആരോഗ്യസമ്പന്നവുമായ ജീവിതം നേരുന്നു.” സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി മോദി കുറിച്ചു. മുഖ്യമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും വിജയ്ക്ക് Read More…

India News Politics

‘മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യ സേവകൻ’; അനുയായികളോട് വിജയ്

ചെന്നൈ: താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങളുടെ ‘മുഖ്യ സേവകൻ’ ആയും തമിഴ് ജനതയുടെ യഥാർത്ഥ പ്രതിനിധിയായും പ്രവർത്തിക്കാനാണ് ലക്ഷ്യമെന്നും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. അധികാരമല്ല, ജനസേവനമാണ് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനമാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യ സേവകനും തമിഴ് ജനതയുടെ യഥാർത്ഥ പ്രതിനിധിയുമാണ്,” വിജയ് പറഞ്ഞു. അദ്ദേഹത്തിൻ്റെ പരാമർശത്തെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജനക്ഷേമത്തിനും സാമൂഹിക പുരോഗതിക്കും Read More…

India News Politics

സി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു. “തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുമുട്ടി” എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. വിജയ് മുഖ്യമന്ത്രിയായതിന് ശേഷമുള്ള പ്രധാനപ്പെട്ട ഡൽഹി സന്ദർശനങ്ങളിലൊന്നായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

India News Politics

ആഭ്യന്തരം ഉള്‍പ്പെടെ നിര്‍ണായകവകുപ്പുകള്‍ മുഖ്യമന്ത്രി വിജയ്ക്ക്

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് വൈകീട്ടാണ് മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ നിര്‍ണായക വകുപ്പുകള്‍ വിജയ് തന്നെയാണ് നിയന്ത്രിക്കുക. മുതിര്‍ന്ന അംഗമായ കെ എ സെങ്കോട്ടയ്യനാണ് ടിവികെ നിയമസഭയിലെ ധനകാര്യമന്ത്രി. ആഭ്യന്തര വകുപ്പ് കൂടാതെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, വനിതക്ഷേമം, യുവജനക്ഷേമം, ശിശുക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, അര്‍ബന്‍ ആന്‍ഡ് വാട്ടര്‍ സപ്ലെ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് വിജയ് തന്നെയാണ്. ധനകാര്യത്തില്‍ ആശങ്കകള്‍ Read More…

India News Politics

തമിഴ്‌നാട്ടില്‍ ഇനി ഇളയ ദളപതി യുഗം: മുഖ്യമന്ത്രിയായി ചുമതലയേറ്റ് വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് ചുമതലയേറ്റു. 60 വര്‍ഷങ്ങളായി ദ്രാവിഡ പാര്‍ട്ടികള്‍ മാറി മാറി ഭരിച്ചിരുന്ന തമിഴ്‌നാട് ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായമാണ് ഇന്ന് തുടക്കം കുറച്ചിരിക്കുന്നത്. വിജയിയുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമ നടി തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചെന്നൈ നെഹ്രു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.വിജയ്ക്ക് പുറമെ മറ്റ് ഒമ്പത് Read More…

India News Politics

വിജയിയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചെന്നൈ വൻ ആവേശത്തിൽ

ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ചെന്നൈയിൽ ആഘോഷത്തിരയിളക്കം. ചടങ്ങ് നടക്കുന്ന ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ടിവികെയുടെ ചരിത്രവിജയത്തിന് പിന്നാലെ നഗരമൊട്ടാകെ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരും ആരാധകരും ചെന്നൈയിലൊത്തുകൂടിയതോടെ സുരക്ഷക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സംഭവമായാണ് വിജയിയുടെ Read More…

India Kerala News Politics

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനും സിനിമ നടനുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകി. ഡിഎംകെയും എഐഎഡിഎംകെയും കേന്ദ്രീകരിച്ചിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റമായാണ് ടിവികെയുടെ അധികാരത്തിലെത്തൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദ്രാവിഡ പാർട്ടി Read More…

India Kerala News Politics

വിജയ് രാജ്യത്തിന് മാതൃക: സികെ ജാനു

വിജയ് രാജ്യത്തിന് മാതൃകയാണെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനു. 25 ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി-ദളിത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ച ടിവികെ പാര്‍ട്ടി വിജയിച്ചതിനെ തുടര്‍ന്നാണ് സികെ ജാനുവിന്റെ പരാമര്‍ശം. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിച്ചിട്ടുള്ളതെന്നും നടനേക്കാള്‍ ഉപരി വിജയ് ഒരു മനുഷ്യ സ്‌നേഹിയാണെന്നും സികെ ജാനു പറഞ്ഞു.ടിവികെയുടെ വിജയം പഠനവിഷയമാക്കേണ്ടതാണെന്നും സികെ ജാനു അഭിപ്രായപ്പെട്ടു.

India News Politics

അനിശ്ചിതത്വങ്ങള്‍ നീങ്ങി; വിജയ് മുഖ്യമന്ത്രിയാകും

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കടമ്പകള്‍ കടന്ന് ടിവികെ. പിന്തുണ പ്രഖ്യാപിച്ച് വിസികെ കത്ത് കൈമാറിയതോടെയാണ് വിജയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി കസേര തെളിഞ്ഞത്. ടിവികെക്ക് പിന്തുണയുമായി മുസ്ലിം ലീഗും വന്നിട്ടുണ്ട്. മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കത്തും ടിവികെക്ക് കൈമാറി. ഇതോടെ 120 സീറ്റുകളാണ് ടിവികെക്ക് ലഭിച്ചത്. വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 11 മണിക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ 116 സീറ്റുകള്‍ മാത്രമാണ് Read More…