ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ചെന്നൈയിൽ ആഘോഷത്തിരയിളക്കം. ചടങ്ങ് നടക്കുന്ന ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരുമാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ടിവികെയുടെ ചരിത്രവിജയത്തിന് പിന്നാലെ നഗരമൊട്ടാകെ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരും ആരാധകരും ചെന്നൈയിലൊത്തുകൂടിയതോടെ സുരക്ഷക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയിട്ടുണ്ട്.
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സംഭവമായാണ് വിജയിയുടെ സത്യപ്രതിജ്ഞയെ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സത്യപ്രതിജ്ഞ നടക്കുമെന്ന് കരുതി നിരവധി പേർ രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിച്ചേർന്നിരുന്നു. എന്നാൽ സത്യപ്രതിജ്ഞ മാറ്റി വെച്ചതോടെ ഇവരെല്ലാം നിരാശയോടെയാമ് മടങ്ങിയത്. എന്നാൽ ഇന്ന് ജനങ്ങളെല്ലാം വലിയ ആവേശത്തോടെ ആകാംക്ഷാഭരിതരായി തന്നെയാണ് തങ്ങളുടെ നേതാവിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്.





