Kerala News

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ഉണ്ടാകുമെന്ന് അറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ചക്രവാതച്ചുഴിയാണ് മഴക്ക് കാരണമാകുന്നത്. മന്നാർ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന് ശ്രീലങ്കക്ക് മുകളിലുമായാണ് ചക്രവാതച്ചുഴി രൂപം കൊണ്ടിരിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി മെയ് 11 ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുണ്ട്. മഴക്കൊപ്പം 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശും.

അതെസമയം നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. കോട്ടയം, ഇടുക്കി, എറണാകുളം, തുടങ്ങിയ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമായാണ് യെല്ലോ അലെര്‍ട്ട് ഉള്ളത്. ബുധനാഴ്ച തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *