തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനും സിനിമ നടനുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
പുതിയ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകി.
ഡിഎംകെയും എഐഎഡിഎംകെയും കേന്ദ്രീകരിച്ചിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റമായാണ് ടിവികെയുടെ അധികാരത്തിലെത്തൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദ്രാവിഡ പാർട്ടി അല്ലാത്ത സർക്കാർ രൂപീകരിക്കുന്നത്.





