India News Politics

കള്ളപ്പണ ഇടപാട് കേസില്‍ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തു


കള്ളപ്പണ ഇടപാട് കേസില്‍ ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജീവ് അറോറയെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ അറോറയുടെ ഓഫീസിലും മറ്റ് ഇടങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകള്‍ നടന്നിരുന്നു. അറോറയുടെ ചണ്ഡീഗഡിലുള്ള ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു. ഇവിടെ വെച്ച് തന്നെയാണ് അറോറയെ അറസ്റ്റ് ചെയ്തതും. ഇത് രണ്ടാമത്തെ തവണയാണ് അറോറക്ക് നേരെ ഇഡി റെയ്ഡ് വരുന്നത്. പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രിയാണ് സഞ്ജീവ് അറോറ.
സഞ്ജീവ് അറോറ തന്റെ കമ്പനി മുഖാന്തിരം നൂറ് കോടിയിലേറെ രൂപയുടെസ മൊബൈല്‍ ഫോണുകള്‍ വ്യാജ ജിഎസ്ടി ബില്ലുകള്‍ വഴി വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *