India News Politics

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘായുസ്സും ആരോഗ്യപൂർണമായ ജീവിതവും ആശംസിക്കുന്നതായി അദ്ദേഹം അറിയിച്ചു.

മെയ് 10-നാണ് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റത്. ഇന്ന് 52 വയസാണ് വിജയ്ക്ക് തികഞ്ഞത്.

“തമിഴ്നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘവും ആരോഗ്യസമ്പന്നവുമായ ജീവിതം നേരുന്നു.” സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി മോദി കുറിച്ചു.

മുഖ്യമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും വിജയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായതിനു ശേഷം വിജയുടെ ആദ്യത്തെ പിറന്നാളാണിത് എന്ന പ്രത്യേകതയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *