നിലവിൽ ഇടതു പക്ഷവും വലതു പക്ഷവും ചേർന്ന ഇൻഡി മുന്നണി ഉണ്ട്. അത് അംഗീകരിക്കുന്നുവെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള തങ്ങളുടെ നേതാവ് ആരാണെന്ന് വ്യക്തമാക്കാൻ തൃശ്ശൂരിലെ UDF LDF സ്ഥാനാർത്ഥികൾ തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എൻഡിഎ തൃശൂർ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎയെ സംബന്ധിച്ച് ഞങ്ങൾക്കൊരു നേതാവും ഒരു ആശയവും ഉണ്ട്. ജനങ്ങൾക്കുമുന്നിൽ അവതരിപ്പിയ്ക്കാൻ വികസന രേഖയുമുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ വിജയക്കുതിപ്പിൽ ഉള്ള സുരേഷ് ഗോപിയെ ആശയപരമായി നേരിടുന്നതിന് പകരം, വ്യക്തിപരമായി ഹനിക്കാൻ ഇവർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു..
പാലർമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉൽഘാടനയോഗത്തിൽ എൻഡിഎ ജില്ലാ കൺവീനർ അഡ്വ. കെ.കെ അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. സദാനന്ദൻ മാസ്റ്റർ, എൻകെസി സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ, എസ്ജെഡി ജില്ലാ പ്രസിഡൻറ് എം.ബി രാജീവ്, ശിവസേന ജില്ലാ പ്രസിഡൻറ് രതീഷ് നായർ, കെകെസി ജില്ലാ പ്രസിഡൻറ് എസ് പി നായർ, ആർഎൽജിപി സംസ്ഥാന സെക്രട്ടറി റോഷ് കുമാർ, എൻപിപി ജില്ലാ സെക്രട്ടറി റൈജോ മംഗലത്ത് എന്നിവർ സംസാരിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡൻറ് അതുല്യ ഘോഷ് സ്വാഗതവും ബിജോയ് തോമസ് നന്ദിയും പറഞ്ഞു.