India Kerala

പ്രധാനമന്ത്രി നരോന്ദ്ര മോദി ഗുരുവായൂരിൽ.


ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ധാരുശിൽപം സമർപ്പിച്ചു. പ്രധാനമന്ത്രി ഭഗവാനെ പ്രദക്ഷിണം വച്ചു നമിച്ചു. തുടർന്ന് അദ്ദേഹത്തിന് താമര മൊട്ടുകൾ കൊണ്ട് തുലാഭാരവും നടത്തി നടത്തി.


നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പ്രധാനമായും ഗുരുവായൂരിൽ എത്തിയത്. പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരളീയ വേഷത്തിൽ ആയിരുന്നു പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തിയത്.ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു.


തുടർന്ന് ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി അൽപ്പ നേരത്തെ വിശ്രമത്തിനു ശേഷം , സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും അദ്ദേഹം പങ്കെടുക്കും,
കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത..സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. തൃപ്രയാർ തന്ത്രി തരണനല്ലൂരിന്റെ ക്ഷണവും അദ്ദേഹത്തിൻ്റെ ക്ഷേത്ര
ദർശനത്തിന് കാരണമായി. അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ഘട്ടത്തിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉചിതമായിരിക്കുമെന്ന് തന്ത്രിയുടെ കത്തും പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനത്തിന് നിമിത്തമായി.

ക്ഷേത്രദർശനത്തിനുശേഷം ‘ഗുരുവായൂർ ക്ഷേത്രം നടയിലെ വിവാഹ മണ്ഡപത്തിലെത്തിയ പ്രധാനമന്ത്രി, ആ സമയം അവിടെ വിവാഹിതരാകുകയായിരുന്ന മറ്റു വധൂവരന്മാരെയും ആശിർവദിക്കുകയുണ്ടായി.തുടർന്നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും അദ്ദേഹം പങ്കെടുത്തു. ഗുരുവായൂർ നടയിലെ ഒന്നാം നമ്പർ വിവാഹ മണ്ഡപത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. കേരളത്തിലെയും തെന്നിന്ത്യയിലെയും സിനിമ മേഖലയിലുള്ളവരും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *