തൃപ്രയാർ: ഒരു പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തുന്നതോടെയാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയത്. വേദാർച്ചനയും ശ്രീരാമ ഭജനവും ആസ്വദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. തൃപ്രയാർ ക്ഷേത്രദർശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ, കാറിന്റെ ഡോർ തുറന്നു ഫുട്ട് സ്റ്റെപ്പിൽ എഴുന്നേറ്റ് നിന്ന് പുറത്തു തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി. മണിക്കൂറുകളോളം കാത്തു നിന്നവർക്ക് ഇത് വലിയ ആവേശമായി മാറി.ഒരു റോഡ് ഷോയ്ക്ക് സമാനമായിരുന്നു പ്രധാനമന്ത്രിയുടെ തൃപ്രയാറിൽ നിന്നുള്ള മടക്കം.
