തിരുവനന്തപുരം: സിനിമ മേഖലയിൽ ലൈംഗിക ചൂഷണം അടക്കമുള്ള സംഭവങ്ങൾ വെളിപ്പെടുത്തിയ 20 ലേറെ മൊഴികൾ ഗൗരവ സ്വഭാവമുള്ളവയെന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിലയിരുത്തി. ഈ മൊഴികളിൽ നിന്ന് നിയമ നടപടികൾക്ക് സാധ്യതയുണ്ടെന്ന് എസ്ഐടി നിഗമനത്തിൽ എത്തിയിട്ടുണ്ട്.
ഭൂരിഭാഗം മൊഴിയിലുള്ളവരെ 10 ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടാനും, നിയമനടപടികൾക്ക് ആഗ്രഹമുള്ളവരുടെ മൊഴികളിൽ അടിസ്ഥാനമാക്കി അടുത്ത മാസം 3-ന് മുമ്പായി കേസ് എടുക്കാനും തീരുമാനിച്ചു.
മൊഴികൾ പൂർണ്ണമായി നൽകാത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. 3896 പേജുള്ള യഥാർഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മൂന്ന് ദിവസത്തിനുള്ളിൽ വനിത ഉദ്യോഗസ്ഥർ മൊഴികൾ പൂർണ്ണമായും വായിക്കുകയും, ഗൗരവമെന്ന് തിരിച്ചറിഞ്ഞ 20 പേരെ ആദ്യഘട്ടത്തിൽ നേരിട്ട് ബന്ധപ്പെടുകയും ചെയ്യും.