Kerala News Politics

പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രതിപക്ഷനേതാവ് ഉറപ്പിച്ചു: പികെ കൃഷ്ണദാസ്

പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രതിപക്ഷ നേതാവ് പോലും ഉറപ്പിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതിഅംഗം പികെ കൃഷ്ണദാസ്. മുനമ്പം സംഭവം ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി സർക്കാർ സൃഷ്ടിച്ചതാണെന്നാണ് സതീശൻ പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേയുള്ളൂവെന്നാണ് പ്രതിപക്ഷം പോലും സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാട് തിരുനല്ലിയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സെക്രടറി അനിൽ ആൻറണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ശശി അദ്ധ്യഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *